യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: അക്രമി മരിച്ചു

വടക്കൻ കലിഫോർണിയയിൽ സാൻ‌ഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ മൂന്നുപേർക്കു പരുക്കേറ്റു. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

കൈത്തോക്കുമായെത്തിയ സ്ത്രീ അക്രമം നടത്തുകയായിരുന്നു . 30 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടുമില്ല. ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുനിൽ‌ക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു.ആഭ്യന്തര പ്രശ്നമാണെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നുമാണ് റിപ്പോർട്ട്.

error: Content is protected !!