കീഴാറ്റൂർ സമരം ബി.ജെ.പി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് വയൽക്കിളി നേതാക്കൾ

കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് വയൽക്കിളി നേതാക്കൾ. ബിജെപിയുടെ പരിപാടിയിൽ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തത് തെറ്റാണെന്നും നേതാക്കൾ പറഞ്ഞു.

സമരം ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിച്ചത്. സമര സമിതിയിൽ ഭിന്നതയില്ലെന്നും നേതാക്കൾ പ്രതികരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കീഴാറ്റൂർ ബിജെപി വേദിയിൽ വയൽക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

error: Content is protected !!