ജയിലറകള്‍ കൊലയറകളാകുന്നു; രമേശ് ചെന്നിത്തല

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പൊലീസ് അന്വേഷണം പര്യാപ്തമല്ല. വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന മരിച്ച ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അധികാരത്തിൽ ഏറിയ ശേഷം നടക്കുന്ന ആറാമത്തെ കസ്റ്റഡി മരണമാണിത്. ആരോപണം നേരിടുന്ന മുഴുവൻ പോലീസുകാരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണം.

കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ശ്രീജിത്തിന്റെ ഭാര്യക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാകണം. പ്രതികൾ മൊഴി നൽകുന്നതിൽ ഉണ്ടായ വൈരുധ്യങ്ങൾ അടക്കം കേസിൽ വിശദമായ അന്വേഷണം വേണം. അല്ലാത്ത പക്ഷം പ്രതിഷേധപരിപാടിയിലേക്ക് കടക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

error: Content is protected !!