കസ്റ്റഡി മരണം; എസ്ഐ പ്രതിയായേക്കും

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ എസ്ഐ പ്രതിയായേക്കും. കേസില്‍ നാല് പൊലീസുകാര്‍ കൂടി പ്രതിയാകും. എസ്ഐ ദീപക്കിനും നാല് പൊലീസുകാര്‍ക്കും എതിരെ റിപ്പോര്‍ട്ട്. സസ്പെന്‍ഷനിലായ മൂന്ന് പേര്‍ക്ക് പുറമെയാണിത്.

കേസില്‍ പ്രത്യേക സംഘം അന്വേഷണം ഏറ്റു എടുത്തു എന്ന പ്രാഥമിക റിപ്പോർട്ട്‌ സമർപ്പിച്ചു. റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ ശ്രീജിത്തിന്റെ കുടുംബത്തിനു നീതി കിട്ടുന്ന രീതിയിൽ ഉള്ള അന്വേഷണം നടത്തും.

അതേസമയം, ശ്രീജിത്തിന്റെയും വാസുദേവന്റെയും മരണവും ആയി ബന്ധപ്പെട്ട ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
സുമേഷ് എന്ന ആൾക്ക് പരിക്ക് ഏറ്റ പരാതിയിൽ ആണ് കേസ്. കേസിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കും

error: Content is protected !!