വരാപ്പുഴ കസ്റ്റഡി മരണം; മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മനുഷ്യാവകാശ കമ്മീഷന്‍ ചെയ്യുന്നത് മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വന്തം കഴിവ്‌കേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മേക്കിട്ട് കയറേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമാണ്.

വിദേശ വനിതയുടെ മരണത്തില്‍ പരാതി പറയാന്‍ ചെന്ന സഹോദരിയെ കാണാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ വീണിടത്ത് കിടന്നുരുളുകുയാണ്. മുഖ്യമന്ത്രി കാണേണ്ടിയിരുന്നത് പഞ്ചഗുട്ട പൊലീസ് സ്റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വരാപ്പുഴ സ്റ്റേഷനായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിൻറെ പണി എടുത്താൽ മതിയെന്നും മുൻകാല രാഷ്ട്രീയ നിലപാടിൻറെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞിരുന്നു.

You may have missed

error: Content is protected !!