വധശിക്ഷയ്ക്ക് അനുയോജ്യം തൂക്കിലേറ്റലെന്ന് കേന്ദ്രം

വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം തൂക്കിലേറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെച്ചും കുത്തിവയ്പ്പ് നടത്തിയും വധശിക്ഷ നടപ്പാക്കുന്ന രീതി പ്രായോഗികമല്ല. വധശിക്ഷ നടപ്പാക്കാൻ തൂക്കിലേറ്റുക അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

error: Content is protected !!