മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രി

മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വരാപ്പുഴ കേസിനെകുറിച്ചും,വിദേശവനിത ലിഗയുടെ തിരോധാനത്തെകുറിച്ചും പ്രതികരിച്ചത്.അതേസമയം, വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. കമ്മിഷന്‍ ചെയര്‍മാന്‍ ആ പണി എടുത്താല്‍ മതി. മുന്‍ രാഷ്ട്രീയനിലപാടുകള്‍ വച്ച് പ്രതികരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണെന്നു . പൊലീസിൽ മൂന്നാംമുറ പാടില്ലെന്നു താക്കീത് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നാല് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണു വരാപ്പുഴയില്‍ സംഭവിച്ചത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. അറസ്റ്റിലായ പൊലീസുകാ‌ര്‍ക്ക് പുറമെ കൂടുതല്‍ പേരുണ്ടെങ്കില്‍ നടപടിയുണ്ടാകും. പൊലീസ് മാന്യമായി പെരുമാറണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ചിലര്‍ക്ക് അതു ചെയ്യാനാകുന്നില്ല. അന്വേഷണം തൃപ്തികരമാണ്. പൊതുസമൂഹത്തിലെ ബോധ്യം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശവനിത ലിഗയുടെ തിരോധാനത്തില്‍ വേണ്ടതു സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അവരുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ല. ഓഫിസില്‍ വന്നിരുന്നു. അവിടെ വേണ്ടതു ചെയ്തു കൊടുത്തിട്ടുണ്ട്. വിദേശവനിത ഇവിടെ മരണപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may have missed

error: Content is protected !!