തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനുള്ളിൽ ബോംബ്

തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനടിയിൽ നിന്നും അതീവ മാരകശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ പിൻവശത്ത് ചിൻമയ വിദ്യാലയത്തിന് സമീപമെത്തുന്ന റോഡിൽ നിർത്തിയിട്ടിരുന്ന കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്.

ബിജെപി അനുഭാവിയായ ഗോപാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്.
ഉച്ചയ്ക്ക് രണ്ടോടെ ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ നേതൃത്യത്തിലാണ് ബോംബ് കണ്ടെത്തിയത്.

ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു. പ്രദേശത്ത് നടത്തിയ റെയ്ഡിനിടെയാണ് കാറിനടിയിൽ ബോംബ് കണ്ടെത്തിയത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

error: Content is protected !!