ഷുഹൈബിന്റെ കുടുംബത്തിന് ധനസഹായവുമായി കോണ്‍ഗ്രസ്

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി സാമ്പത്തിക ആശ്വാസവുമായി രംഗത്ത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായം ഷുഹൈബിന്റെ കുടുംബത്തിന് കൈമാറി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയാണ് പ്രവര്‍ത്തകരും നേതാക്കളും സമാഹരിച്ച 85.58 ലക്ഷം രൂപ ഷുഹൈബിന്റെ പിതാവിന് നല്‍കിയത്.

കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്രയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ വേദിയില്‍വച്ചാണ് തുക കൈമാറിയത്. ആകെ തൊണ്ണൂറ്റിയൊന്ന് ലക്ഷത്തി അമ്പത്തിയെട്ടായിരം രൂപയാണ് സമാഹരിച്ചത്. ഇതില്‍ അഞ്ച് ലക്ഷം രൂപ പരുക്കേറ്റ നൗഷാദിനും ഒരുലക്ഷം റിയാസിനും നല്‍കി. കണ്ണൂരില്‍നടന്ന ബക്കറ്റ് പിരിവില്‍മാത്രം നാല്‍പത്തിയഞ്ച് ലക്ഷം രൂപ ലഭിച്ചു.

കണ്ണൂരിന് പുറമെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികള്‍ മാത്രമാണ് ധനസഹായം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഏഴുലക്ഷം രൂപയും ശേഖരിച്ചു.

error: Content is protected !!