കീഴാറ്റൂരില്‍ അനുനയ നീക്കവുമായി സിപിഎം

കീഴാറ്റൂരിലെ ഭൂസമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്. സിപിഎമ്മില്‍ നിന്നും പുറത്താക്കിയ പതിനൊന്ന് പേരുടെ വീടുകളില്‍ ജയരാജന്‍ സന്ദര്‍ശനം നടത്തുന്നു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും സമരം ബിജെപിയും ആര്‍എസ്.എസും മുതലെടുക്കുകയാണെന്നും സമരക്കാരോട് ജയരാജന്‍ പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പും സമരക്കാര്‍ക്ക് പി.ജയരാജന്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം സമരത്തില്‍ പങ്കെടുക്കുന്നവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം സമരക്കാരുടെ വീടുകളിലെത്തി ആവശ്യപ്പെട്ടു.

ലോംഗ് മാര്‍ച്ചടക്കമുള്ള ശക്തമായ സമരമാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരത്തിലുള്ളവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് പി.ജയരാജന്‍ നേരിട്ട് തുടക്കമിട്ടിരിക്കുന്നത്.

error: Content is protected !!