എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.കാസര്‍ഗോഡ്‌ കുമ്പള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ കവര്‍ച്ച കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം നടന്നിരുന്നു.

സഹികെട്ടതോടെ പെണ്‍കുട്ടി കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.ഇയാള്‍ കാസര്‍ഗോഡ് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പിന്നീട് മഹിളാമന്ദിരത്തിലേക്ക് മാറ്റി.

error: Content is protected !!