ദീപികയെ അഭിനന്ദിച്ച് പ്രിയങ്ക

ദീപിക പദുക്കോണിന് ലോകമെമ്പാടും നിന്നും അഭിനന്ദന പ്രവാഹമാണ്. അിതന് തക്കതായ കാരണവുമുണ്ട്. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരില്‍ ഒരാളായി ദീപിക പദുക്കോണിനെ ടൈം മാഗസീന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ അഭിനേതാക്കളില്‍ ദീപിക മാത്രമാണ് പട്ടികയിലുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും പട്ടികയിലുണ്ട്.

ദീപികയെയും വിരാട് കോഹ്‍ലിയെയും ട്വിറ്ററിലൂടെ അഭിനന്ദിച്ചിരിക്കകയാണ് പ്രിയങ്ക ചോപ്ര. 2016 ലെ ടൈം പട്ടികയില്‍ പ്രിയങ്ക ചോപ്രയും ഇടം പിടിച്ചിരുന്നു. അര്‍ഹിക്കുന്ന അംഗീകാരമെന്നും സന്തോഷിക്കുന്നതായും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക കുറിച്ചു.

error: Content is protected !!