ആലിയ ഭട്ടും സഹോദരിയും ഒന്നിച്ചൊരു സിനിമ

സഹോദരിമാരായ പൂജ ഭട്ടും ആലിയ ഭട്ടും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ പൂജ ഭട്ട് ആലിയ ഭട്ടിനും സഞ്ജയ് ദത്തിനുമൊപ്പം നിര്‍മ്മാണക്കമ്പനിയായ വിശേഷ് ഫിലിംസ് ഓഫീസില്‍ സടക്ക് 2 വിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ആലിയ ഭട്ട് വളരെ ആവേശത്തിലാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എല്ലാം ശരിയാകുകയാണെങ്കില്‍ പൂജയും ആലിയയും ആദ്യമായി ചിത്രത്തിലൂടെ ഒന്നിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

error: Content is protected !!