അവതാറിന്റെ രണ്ടാം ഭാഗം വരുന്നു

ലോക സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച അവതാറിന് രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ ജയിംസ് കാമറൂണ്‍. 2009 ല്‍ റിലീസ് ചെയ്ത അവതാര്‍ വന്‍ ഹിറ്റായിരുന്നു. അവതാറിന് മൊത്തം അഞ്ചു ഭാഗങ്ങാളാനുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കി. 1972 ല്‍ പുറത്തിറങ്ങിയ ദ ഗോഡ്ഫാദര്‍ പോലെ ഫാമിലി ഡ്രാമയായിരിക്കും സിനിമ. ഈ കാര്യം കോളിഡോറാണ് റിപ്പോര്‍ട്ട് ചെയ്തത്.

അവതാറിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയുകയെന്ന് കാമറൂണ്‍ പറഞ്ഞു. ആദ്യ സിനിമയില്‍ തികച്ചും വ്യത്യസ്തമായ കഥയും ശൈലിയുമായിരിക്കും ഇനി വരുന്ന അവതാര്‍ സിനിമകളില്‍ സ്വീകരിക്കുക.

അവതാര്‍ നാലും അഞ്ചും സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടില്ല. ഇപ്പോള്‍ രണ്ടും മൂന്നും സിനിമകളുടെ ഡിസൈന്‍ ജോലികളാണ് നടക്കുന്നത്. പുതിയ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നും ജയിംസ് കാമറൂണ്‍ അറിയിച്ചു.

error: Content is protected !!