സിപിഐ ദേശീയ കൗൺസില്‍; സി.ദിവാകരനെ അടക്കം നാല് പേരെ ഒഴിവാക്കി

സിപിഐ ദേശീയ കൗൺസില്‍ കാനം പക്ഷത്തിന്റെ ആധിപത്യം. സിപിഐ ദേശീയ കൗൺസിലിൽനിന്ന് സി.ദിവാകരനെ അടക്കം നാല് പേരെ ഒഴിവാക്കി. തനിക്ക് ഗോഡ്ഫാദർ ഇല്ലെന്ന് പറഞ്ഞ ദിവാകരൻ ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമാക്കി. കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിൽക്കുകയും ചെയ്തു.

ദിവാകരനെ കൂടാതെ സത്യൻ മൊകേരി, സി.എൻ.ചന്ദ്രൻ, കമലാ സദാനന്ദൻ എന്നിവരെയാണ് ഒഴിവാക്കിയത്. ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. കേരളത്തിൽനിന്ന് അഞ്ച് പുതിയ ആളുകളെ കൗൺസിലിൽ ഉൾപ്പെടുത്തി.

error: Content is protected !!