തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ്

തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് . ശശീന്ദ്രന്‍ പക്ഷക്കാരനായ പി കെ രാജന്‍മാസ്റ്റര്‍ വൈസ് പ്രസിഡന്‍റ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.

പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന് തിരികെ ലഭിച്ചതോടെ പ്രസിഡന്‍റ് സ്ഥാനം തങ്ങൾക്ക് വേണമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടി വിഭാഗത്തിന്‍റേത്.

error: Content is protected !!