പാലക്കാട് നഗരസഭ; കോണ്‍ഗ്രസ് അവിശ്വാസത്തെ സിപിഎം പിന്തുണയ്ക്കും

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയിലെ നാല് സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷൻമാര്‍ക്കെതിരെ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനെ സിപിഎം പിന്തുണയ്ക്കും. ഇന്നാണ് നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നത്. കോൺഗ്രസുമായി നീക്കുപോക്കാകാമെന്ന് സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനിച്ചതിനു ശേഷം അത് നടപ്പിലാക്കാൻ ലഭിച്ച ആദ്യ അവസരം പാർട്ടി ഉപയോഗപ്പെടുത്തി. കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാന്‍ സിപിഎം തീരുമാനിച്ചു.

ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റിയിൽ ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസുമായി കൂട്ടു ചേരുമെന്നാണ് പാർട്ടി നേതൃത്വം നേരത്തെ സൂചന നൽകിയിരുന്നു. 52 അംഗ ഭരണ സമിതിയില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫിന് 9, വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് പാലക്കാട് നഗരസഭയിലെ കക്ഷിനില. എല്‍ഡിഎഫിന്‍റെ പിന്തുണ അവിശ്വാസത്തിന് ലഭിച്ചാല്‍ വികസന, ആരോഗ്യ, ക്ഷേമ കാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങള്‍ ബിജെിപിക്ക് തെറിക്കും.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെയാണ് ആദ്യഘട്ടത്തിൽ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. ഒറ്റക്ക് അവിശ്വാസം വിജയിപ്പിക്കാനുള്ള അംഗബലം ഈ സമിതികളിലൊന്നും യുഡിഎഫിനുണ്ടായിരുന്നില്ല. സിപിഎമ്മിന്‍റെ പിൻതുണ ലഭിക്കുന്നതോടെ ബിജെപിക്ക് അത് തിരിച്ചടിയാകും.

error: Content is protected !!