ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ആരുടേയും വിലയിരുത്തലാവില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി നിലപാട് പത്രിക പിന്‍വലിക്കലിന് ശേഷം അറിയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിഡിജെഎസിന് കിട്ടാനുള്ളത് കിട്ടാതെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി സഹകരിക്കില്ല. അതാണ് ആണത്തമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് സിപിഐ അധ്യക്ഷന്‍ കാനം രാജേന്ദ്രന്റേത് നല്ല നിലപാടാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

error: Content is protected !!