മോഹന്‍ലാല്‍ ഉടനെ എത്തില്ല

മഞ്ജുവാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന ‘മോഹന്‍ലാല്‍’ സിനിമയുടെ റിലീസിന് സ്റ്റേ. തൃശ്ശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതിയാണ് റിലീസ് തടഞ്ഞ് വിധി പുറപ്പെടുവിച്ചത്്. കഥകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് കോടതി നടപടി. തന്റെ കഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് രവികുമാറിന്റെ പരാതി. ആദ്യഘട്ടത്തില്‍ സ്റ്റേ അനുവദിക്കാത്ത കോടതി വാദം കേട്ട ശേഷമാണ് സ്റ്റേ അനുവദിച്ചത്.

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രം ഏപ്രില്‍ 14ന് തീയേറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചതായിരുന്നു.. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് വേണ്ടി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞു.

ഇടി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം സജിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. കടുത്തമോഹന്‍ലാല്‍ ആരാധികയായ പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഉദാഹരണം സുജാതയ്ക്ക് ശേഷം മഞ്ജു വാര്യരുടെ ചിത്രമാണിത്.

error: Content is protected !!