വീണ്ടും പ്രേതമാകാന്‍ നയന്‍താര

തമിഴില്‍‌ അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രങ്ങളിലെല്ലാം നായിക നയൻതാര ആയിരുന്നു. ഡോറ, മായ തുടങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അപ്പോള്‍ മറ്റൊരു ഭാഷയിലെ ഹൊറര്‍ ചിത്രം തമിഴിലേക്ക് എത്തുമ്പോള്‍ സംവിധായകൻ ആദ്യം ആലോചിക്കുക നയൻതാരയെ തന്നെയായിരിക്കും. പാരി എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നയൻതാരയായിരിക്കും നായികയെന്നാണ് റിപ്പോര്‍ട്ട്.

അനുഷ്‍ക ശര്‍മ്മ നായികയായ പാരിയെന്ന ഹൊറര്‍ ചിത്രത്തിന് ഹിന്ദിയില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രോസിത് റോയ് ആയിരുന്നു ചിത്രം ഒരുക്കിയത്.

error: Content is protected !!