അജിത്തിന്‍റെ നായികയായി നയന്‍താര

തമിഴകത്തിന്റെ തല അജിത് നായകനാകുന്ന സിനിമയാണ് വിശ്വാസം. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍‌ നയൻതാരയാണ് നായിക.

ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അജിത് വേഷമിടുന്നത്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

error: Content is protected !!