മാണിക്യ മലരായ പൂവി വീണ്ടും കോടതി കയറി

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനരംഗം വീണ്ടും സുപ്രീം കോടതി കയറുന്നു. ഈ രംഗം മുസ്ലിങ്ങളെ അപകീര്‍ത്തിപെടുന്നു. ഇതിനു പുറമെ ഇസ്ലാമിക വികാരം വ്രണപെടുത്തുന്നതുമെന്ന് ഹര്‍ജിയില്‍ പറയുന്നു. അതു കൊണ്ട് ചിത്രത്തില്‍ നിന്നും ഈ ഗാനരംഗം നീക്കണമെന്നാണ് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്

ഇവര്‍ ഇരുവരും പ്രിയ പ്രകാശ് വാര്യര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പറഞ്ഞത്. ഗാനരംഗം യൂട്യൂബില്‍ നിന്നും നീക്കണം. ഇതിനു പുറമെ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ ഗാനരംഗങ്ങള്‍ മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തി. പ്രവാചകനെയും ഖദീജ ബീവിയെയും സംബന്ധിച്ചുള്ള ഗാനത്തില്‍ കണ്ണിറുക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് ദൈവ നിന്ദയാണ്. ഇസ്ലാമില്‍ കണ്ണിറുക്കുന്നത് വിലക്കിയുട്ടണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ ഹര്‍ജികള്‍ സുപ്രീം കോടതി ഈ മാസം തന്നെ പരിഗണിക്കാനാണ് സാധ്യത.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ‘മാണിക്യ മലരായ പൂവി’യെന്ന പാട്ടിലൂടെ പ്രിയ വാര്യര്‍ തൃശൂര്‍കാരി സോഷ്യല്‍ മീഡിയിലെ താരമായിരുന്നു. പാട്ടില്‍ കണ്ണിറുക്കി കാണിച്ചതും അതു സോഷ്യല്‍ മീഡിയില്‍ വൈറലായതുമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലേക്കെത്തിച്ചത്.

ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി പ്രിയ ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിപ്പിച്ചിരുന്നു.

മാണിക്യമലരായ എന്ന ഗാനം പഴയൊരു മാപ്പിളപ്പാട്ടാണ്. ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഗാനം ഹിറ്റ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ ഒരുക്കിയത്.

error: Content is protected !!