പാപ്പിനിശ്ശേരിയിൽ ദേശീയപാത സർവ്വേ നാട്ടുകാർ തടഞ്ഞു

പാപ്പിനശ്ശേരി പാപ്പിനശ്ശേരി തുരുത്തിയിൽ നാഷണൽ ഹൈവെ അനധികൃത സർവെ തടഞ്ഞു. പട്ടികജാതി കോളനിയിലെ ഇരുപത്തിയഞ്ചോളം വിടുകളും നൂറിൽപരം കുടുബങ്ങളെയാണ് ഇവിടെ കുടിയൊഴിപ്പിക്കുന്നത്.

ബല പ്രയോഗത്തിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് സർവേ നടക്കുന്നത്. പാപ്പിനശ്ശേരി തുരുത്തി ആക്ഷൻ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് സർവേ തടഞ്ഞത്. NH – 17 ആക്ഷൻ കൗൺസിൽ സംസ്ഥന ജോയിന്റ കൺവീനർ കെ.കെ. സുരേന്ദ്രൻ, ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ കെ. ചന്ദ്രബാനു, തുരുത്തി ആക്ഷൻ കമ്മിറ്റി ചെയർമാൻ നിഷിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!