കണ്ണൂർ വേങ്ങാട് അച്ഛനെ തലക്കടിച്ചു കൊന്ന മകൻ പോലീസ് പിടിയിൽ

കണ്ണൂർ വേങ്ങാട് അച്ഛനെ തലക്കടിച്ചു കൊന്ന മകൻ പോലീസ് പിടിയിലായി.അറുപത്തി അഞ്ച് വയസ്സുകാരനായ വളയങ്ങാട് ചന്ദ്രനെ കൊന്ന മകൻ നിജിൽ ആണ് പിടിയിലായത്.കൂത്തുപറമ്പ് സി ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി അച്ഛനും മകനും തമ്മിൽ നടന്ന വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.തർക്കം മൂർച്ഛിച്ചു പരസ്പരം അടിപിടിയായി.കല്ല് കൊണ്ട് തലക്ക് അടിയേറ്റ അച്ഛൻ തൽക്ഷണം മരിച്ചു.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച നിജിൽ ചെറുപ്പം മുതൽ അച്ഛൻ ഉപദ്രവിച്ചിരുന്നതായും പൊലീസിന് മൊഴി നൽകി.കൊല്ലപ്പെട്ട ചന്ദ്രൻ നാല് വിവാഹം കഴിച്ചിട്ടുണ്ട്.ഇതിൽ രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ്നിജിൽ.നിജിലിന് രണ്ടു മാസം പ്രായമുള്ളപ്പോൾ അമ്മ ആത്മഹത്യ ചെയ്തു.പിന്നീട് അച്ഛൻ വേറെ വിവാഹം കഴിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നാണ് നിജിലിന്റെ മൊഴി.

സംഭവം നടന്ന ദിവസം അച്ഛൻ മരണപ്പെട്ട അമ്മയെ അസഭ്യം പറഞ്ഞതാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം എന്നും ചോദ്യം ചെയ്യലിൽ നിജിൽ സമ്മതിച്ചു.

error: Content is protected !!