ദേശീയ ചലചിത്ര പുരസ്കാരം; തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള സിനിമ, ടേക്ക് ഓഫിനും പാര്‍വ്വതിക്കും പ്രത്യേക പരാമര്‍ശം

ദേശീയ ചലചിത്ര പുരസ്കാരം പ്രഖ്യാപനത്തിൽ മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃക്സാക്ഷിയും. ടേക്ക് ഓഫിനും നടി പാർവതിക്കും പ്രത്യേക ജൂറി പരാമർശം. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.

error: Content is protected !!