നരോദ പാട്യ കൂട്ടക്കൊലക്കേസ്; മായ കോട്നാനിയെ വെറുതെ വിട്ടു

ഗുജറാത്തില്‍ 2002ല്‍ നടന്ന നരോദപാട്യ കൂട്ടക്കൊല കേസില്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ മായാ ബെന്‍ കൊട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കി. സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് വെറുതെ വിടുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഹർഷാ ദേവനി, എ എസ് സപീയ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയും ബജ്രംഗി നേതാവുമായ ബാബു ബജ്രംഗിയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. 97 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്നാനിയടക്കം 29 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

മായാ കോട്‌നി സംഭവത്തിൽ നേരിട്ട് ഇടപെട്ടതിന് തെളിവില്ല. വിശ്വസനീയമായ സാക്ഷി മൊഴികൾ അല്ല ഹാജരാക്കിയതെന്നും കോടതി പറഞ്ഞു. കലാപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

error: Content is protected !!