സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ്; പ്രകാശ് കാരാട്ട്

സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട്. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക പാർട്ടിയിൽ സ്വാഭാവികമാണ്. തീരുമാനമായാല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നുമുണ്ടാകില്ല എന്നും കാരാട്ട് വ്യക്തമാക്കി.

തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. യെച്ചൂരി തുടരണോ എന്നതിൽ പുതിയ കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുക്കുകയെന്നും കാരാട്ട് പറഞ്ഞു. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് സ്ഥാനമൊഴിയേണ്ടതില്ല എന്നും കാരാട്ട്.

ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച പൂർത്തിയായി. .ഇപ്പോഴും കണക്കുകളിൽ കാരാട്ട് പക്ഷത്തിനാണ് മുൻതൂക്കം.

error: Content is protected !!