ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് നോട്ടിസ് നല്‍കി

ലോയ കേസിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കി.
രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നല്‍കിയത്.

ഏഴ് പാര്‍ട്ടികളിലെ 60 എംപിമാര്‍ ഒപ്പിട്ടെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. സിബിഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളിയതേടെയാണ് ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.

ഉപരാഷ്‌ട്രപതിയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗുലാം നബി ആസാദിനെ അറിയിച്ചിട്ടുണ്ടായിരുന്നു.

error: Content is protected !!