കെ കെ. ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെയും കുടുംബാംഗംങ്ങളുടെയും ചികിത്സാ ചെലവുകള്‍ സർക്കാരിൽ നിന്നും എഴുതിയെടുത്തുവെന്നാരോപിച്ചായിരുന്നു ഹർജി. ബിജെപി നേതാവ് വി മുരളീധരൻ എംപിയായിരുന്നു ഹർജിക്കാരൻ. സർക്കാർ ഉത്തരവ് അനുസരിച്ചു മാത്രമാണ് മന്ത്രി ചികിത്സാചെലവ് വാങ്ങിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഹർജി തള്ളി.

error: Content is protected !!