വാരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്റയാണ്ഉ ത്തരവിറക്കിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്അന്വേഷിക്കുക. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍,കെ സി ഫിലിപ്പ്, സുദര്‍ശന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഗൃഹനഥാന്റെ മരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് ക്രൂരമര്‍ദനമേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തിലെ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരണം നല്‍കിയിരുന്നു. ശ്രീജിത്തിനെ അറസ്റ്റു ചെയ്യുന്ന സമയം വീട്ടില്‍ നിന്നും വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. വീട്ടില്‍ നിന്നും അതിക്രൂരമായി മര്‍ദ്ദിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും സഹോദരന്‍ മൊഴി നല്‍കിയിരുന്നു.

മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ശ്രീജിത്തിന് വയറ്റിലും നെഞ്ചിലുമായി ഗുരുതര മര്‍ദ്ദനമേറ്റതായി മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.

error: Content is protected !!