തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ വത്തലഗുണ്ടിൽ രാവിലെ 10.20 നാണ് ബസും മലയാളികൾ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപെട്ടത്. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. മകന്‍ ഫായീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുല്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം.

അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You may have missed

error: Content is protected !!