സോഷ്യല്‍ മീഡിയയില്‍ കത്വ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിന്‍റെ പണി പോയി

ജമ്മു കശ്മീരില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപമാനിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളിൽ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുന്ന വിഷ്ണു നന്ദകുമാറാണ് കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്.

വിഷ്ണു നന്ദകുമാറിനെ ബാങ്കിൽ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതർ അറിയിച്ചത്. വിഷ്ണുവിന്റെ കമന്റിനെ അപലപിക്കുന്നതായും അധികൃതർ പറഞ്ഞു. കമന്‍റ് ഇട്ട അന്നുതന്നെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. സോഷ്യൽ മീഡിയയിൽ ബാങ്കിനു നേരേയും ഇന്ന് സൈബർ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

പെണ്‍കുട്ടിയെ കൊന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യക്കെതിരെ നാളെ ബോംബ എറിയുമായിരുന്നുവെന്നുമായിരുന്നു വിഷ്ണു പോസ്റ്റില്‍ കുറിച്ചത്. കൊടാക് മഹീന്ദ്ര ബാങ്കിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റിട്ടും പേജിന്‍റെ ലൈക്ക് ഇടിച്ചും വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍. തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​സി​ഫ​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

error: Content is protected !!