കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മാലിദ്വീപ്, കന്യാകുമാരി മേഖലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളുകള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഏപ്രില്‍ 15 രാവിലെ വരെ കനത്ത മഴ കേരളത്തില്‍ പലയിടങ്ങളിലും ലഭിക്കും. ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

error: Content is protected !!