കരുണ, കണ്ണൂർ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി

പാലക്കാട് കരുണ, കണ്ണൂർ കോളജുകൾ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബിൽ നിയമസഭ പാസാക്കി. സുപ്രീംകോടതി വിമർശനം അവഗണിച്ച് അവതരിപ്പിച്ച ബിൽ ഐകകണ്ഠ്യേനയാണു പാസാക്കിയത്. എംസിഐ അസാധുവാക്കിയ 180 വിദ്യാർഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നൽകിയത്. പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചു. അതേസമയം, ബില്ലിന്‍റെ കാര്യത്തിൽ വി.ടി. ബൽറാം സഭയിൽ എതിർപ്പ് ഉന്നയിച്ചു. ബിൽ സ്വകാര്യ മാനേജുമെന്‍റുകളെ സഹായിക്കാനാണെന്ന് ബൽറാം ആരോപിച്ചു.

എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബൽറാമിന്‍റെ നിലപാട് തള്ളി. വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഭരണകക്ഷിയുമായി ഇക്കാര്യത്തിൽ ഒത്തുകളിയൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

error: Content is protected !!