കണ്ണൂര്‍, കരുണ ബില്ലിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷിയുടെ അച്ഛന്‍

കണ്ണൂര്‍, കരുണ ബില്ലിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷിയുടെ അച്ഛന്‍. കെ വി റോഷന്‍റെ അച്ഛന്‍ കെ വി വാസുവാണ് പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി പറഞ്ഞതും ഇപ്പോള്‍ ചെയ്തതും തമ്മില്‍ പൊരുത്തക്കേടുണ്ട്. എല്ലാ പാര്‍ട്ടികളും പിന്തുണച്ചു എന്നതല്ല പ്രശ്നം. നമ്മള്‍ പറഞ്ഞതും ചെയ്തതും തമ്മില്‍ പൊരുത്തമുണ്ടോ എന്നതിനാണ് ഉത്തരം കാണേണ്ടതെന്നും വാസു ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്സ് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

94 ലെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലേക്ക്
എത്തിചേർന്ന സമരത്തിൽ ഉയർത്തിയ മുദ്രാ
വാക്യമെന്തായിരുന്നു. അതിനെ വ്യാക്യാനിച്ച്,
വ്യാഖ്യാനിച്ച് ‘രക്തസാക്ഷികളെ വീണ്ടും
കൊല്ലുന്ന സ്ഥിതിയിലേക്കാണ് പലരും ഇപ്പോൾ
എത്തി ചേർന്നിരിക്കുന്നത്. അത് ഒഴിവാക്കാൻ
2007 മെയ്യ് മാസം ചെന്നയിൽ വെച്ച് നടന്ന
DYFI അഖിലേന്ത്യ സമ്മേളനം കൂത്തുപറമ്പ്
സമരത്തെ വിലയിരുത്തിയതിന്റെ കോപ്പി
ഇതിൽ ചേർക്കുന്നു..

You may have missed

error: Content is protected !!