മസ്തിഷ്‌ക മരണം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ കർശനമാക്കി. മരണം സ്ഥിരീകരിക്കുന്നതിന് ആറു മണിക്കൂർ ഇടവിട്ട് പരിശോധന നടത്തണം. അതു വീഡിയോയിലും പകർത്തണം.

മസ്തിഷ്‌ക മരണം സംബന്ധിച്ച് പരാതികളും നിയമ നടപടികളും ഉണ്ടായതിനെ തുടർന്നാണ് തീരുമാനം. പുതിയ മാര്‍ഗ്ഗരേഖയനുസരിച്ച് ഒരു സര്‍ക്കാര്‍ ഡോക്ടറടക്കം നാല് ഡോക്ടര്‍മാരടങ്ങുന്ന പാനലായിരിക്കും മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാനോ ഇനി ജീവിതത്തിലേക്ക് മടങ്ങി വരാനോ കഴിയാത്ത സ്ഥിതി രോഗിക്കുണ്ടായാല്‍ ഈ പാനലായിരിക്കും മസ്തിഷ്‌ക മരണം സംബന്ധിച്ച തീരുമാനം എടുക്കുക.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് സ്വന്തമായി ശ്വാസ എടുക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ആപ്നിയോ ടെസ്റ്റും നടത്തണം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികൾക്കും മാർഗ രേഖ ബാധകമാണ്.

error: Content is protected !!