ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ് അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും

ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ് മേ​യ് അ​വ​സാ​നം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി. ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ആ​യി പി. ​രാ​ധാ​കൃ​ഷ്ണ​നെ നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ കോ​ഡും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​രി​ട്ടി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​എ​ല്‍ 78 ആ​ണ് കോ​ഡ് ല​ഭി​ക്കു​ക.
ഇ​രി​ട്ടി നേ​രം​പോ​ക്ക് റോ​ഡി​ലെ ഫാ​ല്‍​ക്ക​ണ്‍ പ്ലാ​സ​യി​ലെ കെ​ട്ടി​ട​ത്തി​ൽ മു​റി​ ക​ണ്ടെ​ത്തി​യിട്ടുണ്ട്. 2800 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് സ്ഥ​ലം പി​ഡ​ബ്ല്യു​ഡി നി​ശ്ച​യി​ക്കു​ന്ന വാ​ട​ക​നി​ര​ക്കി​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തിയും ന​ല്‍​കി. പേ​രാ​വൂ​ര്‍ റൂ​ട്ടി​ല്‍ ജ​ബ്ബാ​ര്‍ ക​ട​വി​ല്‍ ഇ​പ്പോ​ള്‍ ടെ​സ്റ്റ് ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ത​ന്നെ ടെ​സ്റ്റു​ക​ള്‍ ന​ട​ക്കും.

You may have missed

error: Content is protected !!