ഐ .എസ് കൊലപ്പെടുത്തിയ 39 പേരുടെ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലെത്തിക്കും

​ഐ എ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ 39 ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലെ​ത്തും. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച എ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഹി​ന്ദോ​ൺ വ്യോ​മ​താ​വ​ള​ത്തി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി വി​മാ​നം തി​രി​ക്കു​മെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ സിം​ഗ് ഞാ​യ​റാ​ഴ്ച്ച ഇ​റാ​ഖി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു. മ​ട​ങ്ങി​യെ​ത്തു​ന്ന മ​ന്ത്രി ആ​ദ്യം അ​മൃ​ത്സ​റി​ലും പി​ന്നീ​ട് പാ​റ്റ്ന​യി​ലും കോ​ൽ​ക്ക​ത്ത​യി​ലും എ​ത്തി മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം കൈ​മാ​റും.

2014 ജൂ​ണി​ലാ​ണ് മൊ​സൂ​ളി​ലെ നി​ര്‍​മാ​ണ​ക​മ്പ​നി​യി​ല്‍ ജോ​ലി​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ ബാ​ഗ്ദാ​ദി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 20 ന് ​സു​ഷ​മ സ്വ​രാ​ജ് രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണു മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്. കൂ​ട്ട​ശ​വ​ക്കു​ഴി​ക​ളി​ൽ മ​റ​വു ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ളെ​ന്നും സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞു.

error: Content is protected !!