കുവൈറ്റിലെ വാഹനാപകടം മരിച്ചവരിൽ കണ്ണൂർ സ്വദേശിയടക്കം രണ്ട് മലയാളികൾ

കുവൈറ്റില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കണ്ണൂർ ശ്രീകണ്‍ഠപുരം സ്വദേശി സനീഷ് – 34, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.ഡെയ്സിയാണ് സനീഷിന്റെ ഭാര്യ. സാം മാത്യു, സീറാ എലിസബത്ത്‌ എന്നിവരാണ് മക്കള്‍.

രണ്ടു പേരും ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ്. ഇവരെക്കൂടാതെ അഞ്ച് ഇന്ത്യക്കാര്‍കൂടി മരണപ്പെട്ടവരില്‍പ്പെടും. അപകടത്തില്‍ ആകെ പതിനഞ്ച് പേരാണ് മരിച്ചത്.ഏഴ് ഇന്ത്യക്കാര്‍, രണ്ട് ഈജിപ്ഷ്യന്‍, രണ്ട് പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്നാണ് നിഗമനം .രണ്ട് ഇന്ത്യക്കാര്‍ അപകട നില തരണം ചെയ്തതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്

പതിനഞ്ചിൽല്‍ പതിമൂന്ന്പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. രണ്ടു പേരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റും വഴിയും മരണം സംഭവിച്ചു .

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇടിച്ച ബസിനു മുന്‍പില്‍ തന്നെ കാണാവുന്ന അവസ്ഥയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് . ഏഷ്യന്‍ പ്രവാസികളാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്നാണ് നിഗമനം .

error: Content is protected !!