ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടി 5 പാക് സൈനികർ കൊല്ലപ്പെട്ടു

തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചു.ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ 5 പാക് സൈനികർ കൊല്ലപ്പെട്ടു.ഒരു പാക് സൈനിക പോസ്റ്റ് ഇന്ത്യൻ സൈന്യം തകർത്തു. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ കഴിഞ്ഞ ദിവസം രാത്രി വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു. അതേസമയം പുൽവാമയിൽ ഇന്ന് രാവിലെ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 5 വരെ പാകിസ്ഥാൻ 351 തവണ വെടി നിർത്തൽ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട്.

error: Content is protected !!