മ്യാന്‍മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക്

മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക്. രാജ്യത്തെ വംശീയാക്രമണത്തിന് എണ്ണപകരാന്‍ ജനങ്ങള്‍ ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചുവെന്നും തക്കസമയത്ത് തങ്ങള്‍ അതു കണ്ടെത്തി തടഞ്ഞുവെന്നുമുള്ള സക്കര്‍ബര്‍ഗിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിനെതിരെ രാജ്യത്തെ ആറ് മനുഷ്യാവകാശ സംഘടനകള്‍ തുറന്ന കത്തുമായി രംഗത്തുവന്നിരുന്നു.

ബുദ്ധരാജ്യമായ മ്യാന്മറില്‍ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ കടുത്ത വംശീയാക്രമണങ്ങള്‍ നടന്ന സമയത്ത് ഫെയ്‌സ്ബുക്കിനെതിരെ ഈ സംഘടനകളുടെ ഭാഗത്തുനിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആ സമയത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വിദ്വേഷജനകമായ സന്ദേശങ്ങള്‍ ദുര്‍ബലമാക്കിയത് ഇവരുടെ മുന്‍കൈയില്‍ ആയിരുന്നു. എന്നാല്‍, അതിനെ മറച്ചുവെച്ച് ഫെയ്‌സ്ബുക്കിനെ പുകഴ്ത്തുന്ന തരത്തിലായിരുന്നു സക്കര്‍ബര്‍ഗ് വാര്‍ത്ത സൈറ്റ് ആയ വോക്‌സിന് നല്‍കിയ അഭിമുഖം.

ബുദ്ധിസ്റ്റുകളും മുസ്‌ലിംകളും ഒരുപോലെ ഫെയ്‌സ്ബുക്കിലെ മെസഞ്ചര്‍ വഴി വൈകാരികമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നും അത് കണ്ടെത്തി തങ്ങള്‍ തടഞ്ഞു എന്നുമായിരുന്നു സക്കര്‍ബര്‍ഗ് പറഞ്ഞത്. ഉടന്‍ മനുഷ്യാവകാശസന്നദ്ധ സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തി.

error: Content is protected !!