കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണ നേട്ടം. ഭരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് മൂന്നാം സ്വര്‍ണ്ണം നേടിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം. 2014 ഗ്ലാസ്‌ഗോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സതീഷ് കുമാര്‍ സ്വര്‍ണ്ണം നേടിയിരുന്നു.

ഇതുവരെ ഇന്ത്യയ്ക്ക് 3 സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. നേരത്തേ നേടിയ രണ്ട് സ്വര്‍ണ്ണവും ഭരോദ്വഹന വിഭാഗത്തിലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സഞ്ജിതാ ചാനു (53 കിലോ), മീരാഭായ് ചാനു (48 കിലോ) എന്നിവരാണ് സ്വര്‍ണ്ണം നേടിയ മറ്റ് ഇന്ത്യക്കാര്‍. ഇന്ത്യ ഗോള്‍ഡ്‌കോസ്റ്റില്‍ നേടിയ മൂന്ന് സ്വര്‍ണ്ണവും ഭരോദ്വഹനത്തിലാണ്.

error: Content is protected !!