ഡല്‍ഹി ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി

ഡല്‍ഹി ഐ.ഐ.ടി ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി ജീവനൊടുക്കി. 21 കാരനായ ഗോപാല്‍ മാലൂ ആണ് ആതമഹത്യ ചെയ്തത്. വെളളിയാഴ്ച ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു ഗോപാല്‍. നില്‍ഗിരി ബോയ്സ് ഹോസ്റ്റലിലാണ് പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ഗോപാല്‍ താമസിച്ചിരുന്നത്.

എന്തിനാണ് ഗോപാല്‍ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. ഏപ്രില്‍ 10 ന് ഗോപാല്‍ ആത്മഹത്യ ചെയ്യാന്‍ ഉറക്ക ഗുളികകള്‍ കഴിച്ചിരുന്നുവെന്നും എന്നാല്‍ പരാജയപ്പെടുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോപാലിനെ കഴിഞ്ഞ ദിവസമാണ് ഡിസ്ജാര്‍ജ് ചെയ്തത്. ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാല്‍ ഗോപാലിന്‍റെ സഹോദരന്‍ ബച്ചൂ റാം ഇയാള്‍ക്കൊപ്പം ഹോസ്റ്റല്‍ മുറിയില്‍ താമസിച്ചിരുന്നു. മാര്‍ച്ചിലും ഐഐടി റൂര്‍ക്കിയിലെ ഒരു വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചിരുന്നു.

error: Content is protected !!