അവളെ ഞങ്ങള്‍ ക്ഷേത്രമൊഴികെ എല്ലായിടത്തും തിരഞ്ഞു: കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്

അവളെ ഞങ്ങള്‍ എല്ലായിടത്തും തിരഞ്ഞു. പക്ഷേ അമ്പലം അത് പവിത്രമായ സ്ഥലമല്ലേ അതിനുള്ളില്‍ അവളെ കാണുമെന്ന് പ്രതീക്ഷിച്ചേ ഇല്ല. പറയുന്നത് കത്വയില്‍ ക്രൂരമായ പീഡനത്തിന് ഇരയായ എട്ടു വയസുകാരിയുടെ പിതാവാണ്. ഞങ്ങള്‍ക്ക് അവള്‍ മാത്രമായിരുന്നു ഒണ്ടായിരുന്നത്, അവളുടെ ഘാതകര്‍ക്ക് കഴുമരം കിട്ടണമെന്ന് ആവശ്യപ്പെടുമ്പോള്‍ ആ പിതാവ് വിതുമ്പുന്നുണ്ടായിരുന്നു.

അവള്‍ക്കായുള്ള തിരച്ചിലില്‍ പോലീസുകാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. രസന ഗ്രാമത്തില്‍ ഇത്തരമൊരു അക്രമം ഉണ്ടാകുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല. അവളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മൃഗങ്ങള്‍ ആക്രമിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് അത് കൊലപാതകമാണെന്ന് മനസിലായതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

സമീപത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളവര്‍ പോലും അവളെ കണ്ട് കിട്ടിയോ എന്ന് തിരച്ചിലിന് ഇടയില്‍ ചോദിക്കുമ്പോള്‍ അവളെ ഇത്തരത്തില്‍ കണ്ടെത്തുമെന്ന് അറിഞ്ഞേയില്ലല്ലോയെന്നാണ് ഈ പിതാവ് വിലപിക്കുന്നത്. രാജ്യത്തെ നിയവ വ്യവസ്ഥിതിയില്‍ എനിക്ക് വിശ്വാസം ഉണ്ട്. എന്റെ മകളോട് ക്രൂരത കാട്ടിയവരെ നിയമം വെറുതെ വിടില്ലെന്ന് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറയുന്നു. മകളുടെ ദാരുണ മരണത്തിന് ശേഷം രസന ഗ്രാമത്തില്‍ നിന്ന് മാറി സഹോദരനൊപ്പം മറ്റൊരിടത്താണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്.

error: Content is protected !!