ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ 10 വയസുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിയിരിക്കവെയാണ് മരണം.

നേരെത്ത കുട്ടിക്ക് ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച് ഐ വി ബാധിച്ചതായി മാതാപിതാക്കള്‍ ആരോപണമുന്നിയിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെ സര്‍ക്കാര്‍ വിഷയം അന്വേഷിക്കാന്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയെയും കുടുംബത്തെയും ചെന്നൈയിലേക്ക് അയച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. ചെന്നൈയിലെ റീജിണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എയ്ഡ്‌സ് ഇല്ലെന്നാണ് കണ്ടെത്തിയത്.

പക്ഷേ ആര്‍സിസിയില്‍ നിന്നും എയ്ഡസ് ബാധിച്ചതായി ആക്ഷേപം വന്നതിനു ശേഷം കുട്ടിയെ മാതാപിതാക്കള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. അവിടെയാണ് പിന്നീട് തുടര്‍ചികിത്സ നടത്തിയിരുന്നത്. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്പസമയത്തിനകം കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടും

You may have missed

error: Content is protected !!