സംസ്ഥാന പോലീസിലെ ക്രിമിനലുകളുടെ പട്ടിക പുറത്ത്

സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത്. 1129 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് പട്ടിക വ്യക്തമാക്കുന്നത്‍. 10 ഡിവൈഎസ്പിമാര്‍ ഈ പട്ടികയിലുണ്ട്. ഇതിനു പുറമെ 46 സിഐമാരും എസ്‌ഐ, എഎസ്‌ഐ റാങ്കിലുള്ള 230 പോലീസുകാരും പട്ടികയില്‍ ഇടം പിടിച്ചു. സംസ്ഥാനത്ത് സമാധാന ജീവിതത്തിന് ഭീഷണിയായി പോലീസ് അഴിഞ്ഞാടുമ്പോഴും കാര്യമായി നടപടികെളൊന്നുമില്ലാതെ വകുപ്പുതല അന്വേഷണത്തില്‍ ഒതുങ്ങുമ്പോള്‍ ആഭ്യന്തര വകുപ്പ് ഇത്തരം കൃത്യങ്ങള്‍ക്ക് ന്യായം കണ്ടെത്താനുള്ള തിരക്കിലാണ്.

ക്രിമിനല്‍ കേസുകളില്‍പ്പെട്ട 195 എസ്ഐമാരുടെയും 8 സിഐമാരുടെയും പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. 2011 ല്‍ ഡിജിപി രൂപീകരിച്ച സമിതിയാണ് പട്ടിക തയ്യാറാക്കിയത്. കസ്റ്റഡി മര്‍ദ്ദനം, സ്ത്രീ പീഡനം, മയക്കുമരുന്ന് കേസ് എന്നിവയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്.

error: Content is protected !!