കൊലയാളി ഗെയിം വീണ്ടും; മലയാളി വിദ്യാർത്ഥി മരിച്ചു

വീണ്ടും കൊലയാളി ഗെയിം സജീവമാകുന്നു. ഗെയിം ടാസ്ക് പിൻതുടർന്ന് അമിത വേഗതയിൽ വാഹനമോടിച്ച വിദ്യാർത്ഥി മരിച്ചു. ഒറ്റപ്പാലം പാലപ്പുറം സ്വദേശി മിഥുൻ ഘോഷ് ആണ് മരിച്ചത്. മിഥുൻ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍വച്ചാണ് അപകടം നടന്നത്.

അയണ്‍ ബട്ട് എന്ന റെയ്സിങ് ടാസ്ക് ചലഞ്ചില്‍ പങ്കെടുത്താണ് അപകടം സംഭവിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1,624 കിലോ മീറ്റര്‍ ദൂരം മറികടക്കണമെന്നായിരുന്നു ടാസ്‌ക്. ചലഞ്ച് പൂര്‍ത്തിയാക്കാന്‍ വേഗതയില്‍ ബൈക്ക് ഓടിക്കവേയായിരുന്നു മരണം.

കൗമാരക്കാരെ മരണത്തിലെത്തിക്കുന്ന ബ്ലൂവെയില്‍ ഓണലൈന്‍ ഗെയിം സംസ്ഥാനത്ത് യുവാക്കളുടെ ജീവനെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു കൊലയാളി കൂടി പുറത്തുവരുന്നത്. ബ്ലൂവെയില്‍ പോലെ വ്യാപകമല്ല അയണ്‍ ബട്ട് എന്നാണ് ആദ്യ സൂചനകള്‍.

error: Content is protected !!