ക്രൂഡ് വില കൂടുന്നു; ഇന്ധന വില വീണ്ടും വര്‍ധിക്കും

പെട്രോൾ, ഡീസൽ വില വീണ്ടും കൂടുമെന്ന ആശങ്ക പരത്തി ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 75 ഡോളറിനു മുകളിലെത്തി. 2014 നവംബറിന്‌ ശേഷം ഇതാദ്യമായാണ് വില 75 ഡോളർ കടക്കുന്നത്. ക്രൂഡ് ഓയിൽ വില കൂടുന്നു എന്ന കാരണം പറഞ്ഞാണ് എണ്ണ വിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില നിത്യേന കൂട്ടുന്നത്. ചൊവാഴ്ച വില സർവകാല റെക്കോർഡ് നിലവാരത്തിലെത്തി.

എണ്ണ ഉത്പാദക രാജ്യങ്ങൾ ഉത്പാദനം കുറച്ചതാണ് വില കൂടാൻ കാരണം. 2017 മുതൽ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനം കുറച്ചിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ നീക്കത്തിന് അമേരിക്ക നിയന്ത്രണം കൊണ്ട് വന്നതും ലോക മാർക്കറ്റിൽ സപ്ലൈ കുറച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാർക്കറ്റ് സാഹചര്യങ്ങളിൽ വില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ഇത് 80 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ധ വിലയിരുത്തൽ.

error: Content is protected !!