കലക്കന്‍ ഓഫറുമായി എയര്‍ടെല്‍

49 രൂപയ്ക്ക് 3ജിബി ഡാറ്റ നല്‍കുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. ജിയോയുടെ ഓഫറിനെ മറികടക്കാന്‍ പ്രഖ്യാപിച്ച ഈ ഓഫര്‍ തുടക്കത്തില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് നല്‍കുന്നത്. മൈ എയര്‍ടെല്‍ ആപ്പിലോ ഔദ്യോഗിക വെബ്സൈറ്റിലോ സന്ദർശിച്ചാൽ ഓഫർ ലഭ്യമാണോ എന്നറിയാനാകും.

49 രൂപ പ്ലാനിൽ ഒരു ദിവസത്തേക്ക് 3 ജിബി ഡേറ്റ ഉപയോഗിക്കാം. എന്നാൽ ജിയോയുടെ 52 രൂപ പ്ലാനിന്റെ കാലാവധി 7 ദിവസമാണ്. ഏഴു ദിവസത്തേക്ക് 1.05 ജിബി ഡേറ്റയാണ് ജിയോ നല്‍കുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്സ് കോൾ, 70 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. ക്രിക്കറ്റ് സീസണ്‍ കാലമായതിനാല്‍ ലൈവ് മത്സരം കാണുന്നവര്‍ക്ക് ഉപകാരം നല്‍കും ഈ ഓഫര്‍ എന്നാണ് എയര്‍ടെല്‍ പ്രതീക്ഷ.

error: Content is protected !!