കോമണ്‍ വെല്‍ത്ത് ഗെയിംസ്; മേരികോം ഫൈനലില്‍

ബോക്സിങ് താരം മേരി കോം കോമണ്‍ വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്നു. 48 കിലോ ബോക്സിങ് വിഭാഗത്തിലാണ് മേരി കോം ഫൈനലിലെത്തിയത്. അതേസമയം ഷൂട്ടിങില്‍ ജിത്തുറായ് പുറത്തായി.50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ് വിഭാഗത്തിലാണ് ജിത്തുറായ് ഫൈനലിലെത്താതെ പുറത്തായത്. നിലവില്‍ 11 സ്വര്‍ണ്ണാണ് ഇന്ത്യന്‍ താരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്നലെ ഇന്ത്യയുടെ ഹീന സിദ്ധു സ്വര്‍ണം നേടിയിരുന്നു. പുരുഷ വിഭാഗം ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇന്നലെയും മെഡല്‍ നേടാനായിരുന്നില്ല.

error: Content is protected !!